സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (17:04 IST)
ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഇഞ്ചി മുന്നിലാണ്. ഗര്‍ഭിണികളില്‍ രാവിലെത്തെ ഓക്കാനത്തിനും തളര്‍ച്ചയ്ക്കും നല്ലതാണ് ഉണക്ക ഇഞ്ചി. ഇതിന്റെ പൊടി ചെറുചൂടുവെള്ളത്തില്‍ കുറച്ച് തേനും ചേര്‍ത്ത് കുടിച്ചാല്‍ ഫലം ഉണ്ടാകും. കൂടാതെ തുടര്‍ച്ചയായി ഉണ്ടാകുന്ന ദഹനക്കേടിനും ഉണക്ക ഇഞ്ചി നല്ലതാണ്. കൂടാതെ ഇത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
അതേസമയം ഫ്രഷ് ഇഞ്ചി ശരീരത്തിലെ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നത് തടയുന്നു. ജലദോഷത്തിനും കഫത്തിനും ഉത്തമമാണ്. കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയും ഫ്രഷ് ഇഞ്ചി കഴിക്കുന്നതിലൂടെ കുറയുന്നു.