സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (16:56 IST)
ചെറിയ രീതിയിലുള്ള കൊവിഡ് ബാധകൊണ്ടും തലച്ചോര്‍ ചുരുങ്ങുമെന്ന് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ പഠനം. തലച്ചോറിലെ മണം അറിയുന്ന ഭാഗമാണ് ചുരുങ്ങുന്നത്. ജേണല്‍ നേച്ചര്‍ മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. നാലരമാസത്തിനുശേഷം കൊവിഡ് ബാധിച്ച തലച്ചോറിനെ പരിശോധിക്കുകയായിരുന്നു. 785 പേരിലാണ് പഠനം നടത്തിയത്. മണം അറിയുന്ന ഭാഗത്തെ കോശങ്ങള്‍ നശിച്ചതായും ചുരുങ്ങിയതായും പഠനത്തില്‍ കണ്ടെത്തി.
കൊവിഡിന് ശേഷം പലരിലും മാനസികപ്രശ്‌നങ്ങളും തലച്ചോര്‍ സംബന്ധിച്ച പ്രശ്‌നങ്ങളും വ്യാപകമായി കണ്ടെത്തുകയാണ്. ഇതുസംബന്ധിച്ച് നിരവധിപഠനങ്ങളും നടക്കുന്നു.