കഫക്കെട്ടാണോ, പ്രതിവിധി അടുക്കളയില്‍ തന്നെയുണ്ട്!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 മെയ് 2023 (16:47 IST)
ഇഞ്ചി, വെളുത്തുള്ളി, ഒരുനുള്ള് ശുദ്ധമായ മഞ്ഞള്‍പ്പൊടി, ചെറിയ ഉള്ളി, അല്‍പം ശുദ്ധമായ ശര്‍ക്കര എന്നിവയാണ് ഈ ഔഷധത്തിന് വേണ്ട ചേരുവകള്‍

ഒരു കഷ്ണം ഇഞ്ചിയും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളിയും ഒരു ചെറിയ ഉള്ളിയും ഒരു നുള്ള് മഞ്ഞള്‍പൊടി ചേര്‍ത്ത് നന്നായി ചതക്കുക. ഇത് അതേ പടി തന്നെ കഴിക്കാന്‍ കഴിക്കുമെങ്കില്‍ അതാണ് നല്ലത്. അങ്ങനെ കഴിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അല്‍പം ശര്‍ക്കരകൂടി ചേര്‍ത്ത് കഴിക്കാം.

നെഞ്ചില്‍ അടിഞ്ഞുകൂടുന്ന കഫത്തെ അലിയിച്ചു കളയാന്‍ ഈ നാടന്‍ കൂട്ടിന് പ്രത്യേക കഴിവാണുള്ളത്. പുക വലിക്കുന്നവര്‍ക്ക് ശ്വാസകോശം വൃത്തിയാക്കാന്‍ ഈ കൂട്ട് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ചെറിയ ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് ക്യാന്‍സറിനെ ചെറുക്കാനുള്ള കഴിവുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :