അനുബന്ധ വാര്‍ത്തകള്‍
- Bigg Boss Season 5:സാഗര്‍ സെറീന പ്രണയത്തില്‍ ട്വിസ്റ്റ്, അവള്‍ക്ക് പുറത്ത് ഒരു ലൈഫ് ഉണ്ടെന്ന് അഞ്ജൂസ്
- സന്ധ്യയ്ക്ക് മുന്‍പേ ... സിമ്പിള്‍ ലുക്കില്‍ രഞ്ജിത മേനോന്
- Bigg Boss Season 5വെറുതെ കിട്ടാനുള്ള സാധനവുമല്ല ബിഗ് ബോസ്, ഒന്നര വര്‍ഷം ട്രൈ ചെയ്താണ് അവസരം ലഭിച്ചത്:അഞ്ജൂസ്
- Bigg Boss Season 5 : ബിഗ് ബോസ് മുന്‍ സീസണില്‍ നിന്നും അവര്‍ എത്തുന്നു, കണ്ടെത്തലുമായി സോഷ്യല്‍ മീഡിയ
- Bigg Boss Season 5:തുപ്പിയത് ഇഷ്ടമായോ? മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടി നല്കി സെറീന
യൗവനം നിലനിര്‍ത്താനും കാഴ്ച ശക്തി വര്‍ധിപ്പിക്കാനും മധുരക്കിഴങ്ങ്
നമ്മുടെ നാട്ടില്‍ നാലുമണിക്ക് വെറുതെ ചായയോടൊപ്പവും ഇടനേരങ്ങളിലുമെല്ലാം കഴിക്കുന്ന കിഴങ്ങാണ് മധുരക്കിഴങ്ങ്. ചെറു മധുരമുള്ള ഈ നാടന്‍ കിഴങ്ങിന്റെ ഗുണങ്ങള്‍ കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കാരണം അത്രക്കധികമാണ് മധുരക്കിഴിന്റെ പോഷക ഗുണങ്ങള്‍.
ജീവകങ്ങളായ, സി, ഇ, ബി6, എന്നിവ മധുരക്കിഴങ്ങില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സാധാരണ കിഴങ്ങുകളില്‍ ഉള്ളതിനേക്കാള്‍ രണ്ടിരിട്ടി ഫൈബറുകളാണ് മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നത്. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കുകയും ശരീരത്തിലെ മെറ്റബോളിസം കര്‍ധിപ്പിക്കുകയും ചെയ്യും.
മധുരക്കിഴങ്ങില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാഴ്ചശക്തി വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കും. ആന്റി ഓക്‌സിഡന്റുകളുടെ വലിയ ഒരു കലവറ തന്നെയാണ് മധുരക്കിഴങ്ങ്. ശരീരത്തിലെ യൌവ്വനം നിലനിര്‍ത്താനും ചര്‍മ്മ സംരക്ഷണത്തിനുമെല്ലാം മധുരക്കിഴങ്ങ് ഉത്തമം തന്നെ.