അനുബന്ധ വാര്‍ത്തകള്‍
- സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മസ്തിഷ്ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
- നാല്പതുകഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- നൂറുഗ്രാം തൈരില്‍ എത്ര പ്രോട്ടീന്‍ ഉണ്ടെന്ന് അറിയാമോ
- രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, വണ്ണം കൂടുന്നത് അറിയാനും സാധിക്കില്ല
- തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഈമൂന്നുകാര്യങ്ങള്‍ ചെയ്താല്‍ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകില്ല
സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഇന്ന് ചെറുപ്പക്കാരില്‍ വരെ സര്‍വസാധാരണമായിരിക്കുകയാണ്. ഹാര്‍ട്ട് അറ്റാക്ക് ആര്‍ക്ക് എപ്പോള്‍ വരുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ മുന്‍കരുതലായി ചെയ്യാവുന്ന മൂന്ന് കാര്യങ്ങളുണ്ട്. അതില്‍ ഒന്നാമത്തെ കാര്യം ശരീര ഭാരം ഉയരാതെ നോക്കുകയാണ്. അമിത വണ്ണം ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാക്കും. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണശീലത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും.
മറ്റൊന്ന് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കലാണ്. ഇതും ബിപി കൂട്ടും. ഇതിനായി ധ്യാനം, യോഗ എന്നിവ ചെയ്യാം. കൂടാതെ മദ്യപാനം നിയന്ത്രിക്കണം. ആല്‍ക്കഹോല്‍ കൂടുതലാകുന്നത് ബിപി കൂട്ടുന്നു.