രേണുക വേണു|
Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (19:59 IST)
ശരീരത്തില്‍ വെള്ളത്തിന്റെ സാന്നിധ്യത്തിനു വലിയ പങ്കുണ്ട്. ശരീരത്തില്‍ ജലാംശം എപ്പോഴും ഉണ്ടായിരിക്കണം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. വെള്ളത്തിന്റെ അംശം ശരീരത്തില്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍, ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് അത്ര നല്ല കാര്യമല്ല. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിച്ചാല്‍ അത് ദഹനത്തെ ബാധിക്കും. ദഹനത്തെ സഹായിക്കുന്ന ദഹനരസങ്ങളുടെ ശക്തി ഭക്ഷണത്തിനിടെ വെള്ളം കുടിക്കുമ്പോള്‍ നഷ്ടമാകുന്നു. വെള്ളം കലരുമ്പോള്‍ ശരീരത്തിനുള്ളിലെ ദഹനരസത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടുവലിക്കുകയും ഇതു ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇതുകൂടാതെ ദഹനരസത്തിന്റെ ഉല്‍പാദനവും കുറയും. ആഹാരത്തിനു മുന്‍പോ ശേഷമോ മാത്രമായിരിക്കണം വെള്ളം കുടിക്കേണ്ടത്.