അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (13:09 IST)
രാത്രിയില്‍ കഴിക്കുന്ന ആഹാരമാണ് അത്താഴം. അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കുണ്ട്. അത്താഴം അത്തിപ്പഴത്തോളം എന്ന പഴഞ്ചൊല്ലുപോലെ രാത്രയിലെ ആഹാരം കുറച്ച് മാത്രമേ കഴിക്കാവൂ. രാത്രിയില്‍ അമിതമായി കഴിക്കുന്നത് ശരീരഭാരം കുടുന്നതിനും കുടവയര്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും. രാത്രിയില്‍ കഴിക്കുന്ന ആഹാരം ദഹിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുന്നു.

ഉറങ്ങുന്ന സമയം നമ്മുടെ ശരീരം വിശ്രമാവസ്ഥയിലായിരിക്കും അതുകൊണ്ട് ഭക്ഷണം ദഹിക്കാനും സമയം കൂടുതലായി വേണ്ടിവരും. ഉറങ്ങുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പായെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമിതമായി കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കി പകരം പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങളാണ് രാത്രിയില്‍ കഴിക്കേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :