1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Aravana Crisis in Sabarimala

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

Sabarimala News, Sabarimala Restrictions, Sabarimala Police, Sabarimala Updates, ശബരിമല, സന്നിധാനത്ത് കേന്ദ്രസേന
Sabarimala

ശബരിമലയിൽ ഒരു സ്‌പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണമോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ഹൈക്കോടതിയുടെ അുമതിയോടെ ഇത് നടപ്പാക്കണോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു. 
 
ശബരിമലയിൽ കന്നി മാസ പൂജയ്‌ക്കെത്തിയ ഭക്തർക്ക് അരവണയും അപ്പവും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം. നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് പ്രസാദം ലഭിക്കണം. അതിന്റെ പൂർണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണ്. ഇനിയൊരു പരീക്ഷണത്തിന് ഇല്ലെന്നും മന്ത്രി പറഞ്ഞു.
 
നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാൻ നിന്നതാണ് പ്രതിസന്ധിക്കു കാരണം. സാധാരണഗതിയിൽ നട അടച്ചിരുന്ന സമയത്താണ് ഇത്തരം പ്ലാന്റ് ശുദ്ധീകരണങ്ങൾ നടത്താറുള്ളത്. പരസ്പരം പ്രസ്താവനകൾ ഇറക്കുന്നതിൽ കാര്യമില്ല. ഇക്കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്തം നിർവഹിച്ചേ മതിയാകൂ. ആവശ്യമെങ്കിൽ വിഷയത്തിലെ സർക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. 
അടുത്ത ലേഖനം
ബൊംബൈ ഐഐടിയിൽ ചാറ്റ് ജിപിടി ഉപയോഗിച്ച് പരീക്ഷ എഴുതുന്നത് പിടിച്ചു, പിന്നാലെ വിദ്യാർഥിയുടെ മരണം , ജാതീയമായി പീഡിപ്പിച്ചെന്ന് വിദ്യാർഥിയുടെ കുടുംബം