അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് അന്താരാഷ്ട്ര വിധവാ ദിനം: ഈ വര്‍ഷത്തെ പ്രമേയം ഇതാണ്
- സ്ത്രീകള്‍ ഇടക്കിടെ ഭാരം പരിശോധിക്കണം, റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്!
- സ്ത്രീകളില്‍ വിറ്റാമിന്‍ ഡിയുടെ കുറവുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ഇവയാണ്
- നാല്പതുകഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, വണ്ണം കൂടുന്നത് അറിയാനും സാധിക്കില്ല
സ്ത്രീകൾ ഭക്ഷണ ശീലങ്ങളിൽ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
അമിതവണ്ണവും രോഗവും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് കൂടുതല്‍ പിടികൂടുന്നത്. ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ഭാര്യം കുറയ്ക്കാനും മറ്റും അത്യാവശ്യമാണ്. മുട്ടയിലും മാംസാഹാരത്തിലും മീനിലും പ്രോട്ടീന്‍ ധാരാളം ഉണ്ട്.
മറ്റൊരുപ്രധാന പോഷകം കാല്‍സ്യമാണ്. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് പ്രധാനമാണ്. പാല്‍, യോഗര്‍ട്ട്, ചീസ് എന്നിവയിലെല്ലാം കാല്‍സ്യം ധാരാളം ഉണ്ട്. സ്ത്രീകളില്‍ പൊതുവേയുള്ള പ്രശ്‌നമാണ് അയണിന്റെ കുറവ്. സീഫുഡ്, ബീന്‍സ്, നട്‌സ്, ചിക്കന്‍ എന്നിവയിലെല്ലാം അയണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭകാല ആരോഗ്യത്തിനും നാഡികളുടെയും മസിലുകളുടെയും ആരോഗ്യത്തിനും മഗ്നീഷ്യം അത്യാവശ്യമാണ്. ഡാര്‍ക് ചോക്ലേറ്റ്, നട്‌സ, അവക്കാഡോ എന്നിവയില്‍ ധാരളം ഇതുണ്ട്.