സ്ത്രീകളില്‍ വിറ്റാമിന്‍ ഡിയുടെ കുറവുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 മെയ് 2023 (11:25 IST)
സ്ത്രീകളില്‍ വിറ്റാമിന്‍ ഡിയുടെ കുറവുമൂലം നിരവധി രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രധാനമായും ഉണ്ടാകുന്ന പ്രശ്‌നം മസിലുകളുടെ ബലം കുറയുന്നതാണ്. ഇതുമൂലം ദിവസേനയുള്ള ജോലികളോ, നടക്കാനോ, പടവുകള്‍ കയറാനോ സാധിക്കാതെ വരും. അസ്ഥികളില്‍ ഒടിവുകള്‍ ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഇതിനു കാരണം അസ്ഥികള്‍ക്ക് കാല്‍സ്യത്തെ ആഗീരണം ചെയ്യാന്‍ സാധിക്കാതെ വരുന്നതുകൊണ്ടാണ്.

വിറ്റാമിന്‍ ഡിയുടെ കുറവുമൂലം സ്ത്രീകളില്‍ ചിലതരം കാന്‍സറുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. സ്തനങ്ങളിലെ കാന്‍സര്‍, കുടല്‍, ശ്വാസകോശം, ഓവറി എന്നിവയിലെ കാന്‍സറുകള്‍ക്കും സാധ്യതയുണ്ട്. വിറ്റാമിന്‍ ഡി കുറയുമ്പോള്‍ ശരീരത്തിന് ഭക്ഷണങ്ങളില്‍ നിന്ന് പോഷകങ്ങള്‍ ആഗീരണം ചെയ്യാന്‍ സാധിക്കാതെ വരും. ഇതാണ് രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :