സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന് പരാതി; കോൺഗ്രസ് ഐ ടി സെൽ അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു

Sumeesh| Last Modified ചൊവ്വ, 31 ജൂലൈ 2018 (18:52 IST)
ഡല്‍ഹി: മുന്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ്സ് ഐ.ടി സെല്‍ അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചിരാഗ് പട്‌നായിക്കിനെയാണ് തിങ്കളാഴ്ച ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. കോണ്‍ഗ്രസ്സ് ഐ.ടി സെല്ലില്‍ കൂടെ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ പട്‌നായിക് പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പെണ്‍കുട്ടി സെല്ലില്‍ നിന്ന് രാജിവെച്ച്‌ പോവുകയായിരുന്നു.

പീഡനവുമായി ബന്ധപ്പെട്ട യുവതിയുടെ പരാതി കേള്‍ക്കാന്‍ സോഷ്യല്‍ മീഡിയ ടീമിന്റെ മേധാവിയായ ദിവ്യ സ്പന്ദന തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാനായി ആഭ്യന്തര സമിതിയെ നിയോഗിച്ചിരുന്നെന്ന് ദിവ്യ സ്പന്ദന വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :