കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ്!

Tomato, Cholesterol, Health, Blood Pressure, തക്കാളി, തക്കാളി ജ്യൂസ്, ആരോഗ്യം, രക്തസമ്മര്‍ദം
Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (18:32 IST)
ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ജ്യൂസില്‍ ഒന്നാണ് തക്കാളി ജ്യൂസ്. മുടിയുടെയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തിന് ഇത് ഉത്തമമാണ്. ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ് ഉത്തമമാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഓറഞ്ച് ജ്യൂസ് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഉത്തമമാണെന്ന് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിച്ചവരുടെ കൊളസ്ട്രോള്‍ നില ഏഴ് ശതമാനം കുറഞ്ഞതായി കണ്ടെത്തിയെന്നും പഠനത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ചീത്ത കൊളസ്ട്രോള്‍ ആയ LDL 13 ശതമാനം കുറഞ്ഞതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

മനുഷ്യശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ മാതളനാരങ്ങ ജ്യൂസ് ഉത്തമമാണ്. മാതള നാരങ്ങ ജ്യൂസ് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. രക്തം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. വാര്‍ധക്യത്തെ അകറ്റി നിര്‍ത്താനും ഇത് സഹായിക്കും. ഒരു കപ്പ് മാതളച്ചാറ് ഒരു മാസം പതിവായി കഴിച്ചവരുടെ അടിവയറ്റില്‍ കൊഴുപ്പ് വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളു. നോണ്‍സ്റ്റൈര്‍ഡിഫൈഡ് ഫാറ്റി ആസിഡ് രക്തത്തിലെ ഫാറ്റി ആസിഡിന്റെ അളവിനെ കുറയ്ക്കുന്നതുകൊണ്ടാണിങ്ങനെയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊഴുപ്പ് കുറയ്ക്കാന്‍ പച്ചക്കറികള്‍ സഹായിക്കുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതായിരിക്കും. ഇക്കൂട്ടത്തില്‍ ബീറ്റ്‌ റൂട്ട് ആണ് കേമന്‍. ആന്റി ഓക്സിഡന്റ്സ് കൂടുതലുള്ള ഇവ കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :