കിഡ്നി സ്റ്റോൺ എങ്ങനെ തടയാം, ആരോഗ്യകരമായ ജീവിതത്തിന് ഈ കാര്യങ്ങൾ പിന്തുടരാം

Kidney Health
Kidney Health
അഭിറാം മനോഹർ| Last Updated: വെള്ളി, 23 മെയ് 2025 (12:09 IST)
കിഡ്‌നി സ്റ്റോണ്‍ (മൂത്രാശയക്കല്ല്) എന്നത് ഇന്ന് പലരെയും ബുദ്ധിമുട്ടിക്കുന്ന ആരോഗ്യപ്രശ്‌നമാണ്. മൂത്രത്തില്‍ ക്രിസ്റ്റലുകള്‍ അടിഞ്ഞുകൂടി കട്ടിയാകുമ്പോഴാണ് സ്റ്റോണ്‍ ഉണ്ടാകുന്നത്. ഇത് വേദനയേറിയതും ചിലപ്പോള്‍ ശസ്ത്രക്രിയ വരെ ആവശ്യമാക്കുന്നതുമാണ്. എന്നാല്‍ ചില ലളിതമായ ജീവിതശൈലി മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ പ്രശ്‌നം തടയാനാകും.

ധാരാളം വെള്ളം കുടിക്കുക. വെള്ളം ധാരാളം കുടിക്കുന്നത് മൂത്രത്തെ നേര്‍പ്പിക്കുകയും ക്രിസ്റ്റലുകള്‍ അടിയുന്നത് തടയുകയും ചെയ്യുന്നു.ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കാം, അല്ലെങ്കില്‍ മൂത്രം വെളുത്ത നിറത്തില്‍ വരുന്ന രീതിയില്‍ വെള്ളം കുടിക്കുക. ഉപ്പിന്റെയും പഞ്ചസാരയുടെയും അമിത ഉപയോഗം ഒഴിവാക്കുക
കൃത്രിമ ശീതള പാനീയങ്ങള്‍, കോഫി എന്നിവയും
ഒഴിവാക്കേണ്ടതാണ്. അമിതമായി കാപ്പി, ചായ എന്നിവ കുടിക്കുന്നത് ഡീഹൈഡ്രേഷനുണ്ടാക്കും.

സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങള്‍ കഴിക്കുക ഡയറ്റില്‍ ഉള്‍പ്പെടുത്തുക. മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കുക. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുക. അമിതവണ്ണമുള്ളവരില്‍ കിഡ്‌നി സ്റ്റോണ്‍ വരാന്‍ സാധ്യതയേറെയാണ്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ ദിവസവും 30 മിനിറ്റ് വ്യായാമം എങ്കിലും ശീലമാക്കുക. പതിവായുള്ള നടത്തം, ജോഗിങ്, യോഗ എന്നിവ മെറ്റബോളിശം മെച്ചപ്പെടുത്താന്‍ സഹായിക്കും

https://nonprod-media.webdunia.com/public_html/amp-stories/ml/story/2641_5_1747835345.html


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :