1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Things to do after sunburn

സൂര്യാഘാതവും സൂര്യതാപവും തടയാൻ ചെയ്യേണ്ടത്

അന്തരീക്ഷതാപം
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും.ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും അത് ശരീരത്തിന്റെ പല പ്രവർത്തനങ്ങളേയും തകരാറിലാക്കുകയും ചെയ്യും. ഇത്തരം അവസ്ഥയാണ് സൂര്യാഘാതം.
 
സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുകയും മഞ്ഞ നിറത്തിൽ ആവുകയും ചെയ്യുന്നതാണ് സൂര്യതപത്തിന്റെ ലക്ഷണങ്ങൾ. ശരിയായ രീതിയിൽ ഇത് ചികിത്സിച്ചില്ലെങ്കിൽ സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറുവാനും സാധ്യതയുണ്ട്.
 
വളരെ ഉയർന്ന ശരീരതാപം, വറ്റി വരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം,ശക്തമായ ശരീരവേദന,ചുവന്നു ചൂടായ ശരീരം,തലക്കറക്കം,മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ചിലപ്പോൾ അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ഭാഗമായുണ്ടാകാം.
 
സൂര്യാഘാതം ഏറ്റതായി സംശയം തോന്നുകയാണെങ്കിൽ വെയിലുളള സ്ഥലത്ത് നിന്നു തണുത്ത സ്ഥലത്തേക്കു മാറി നിൽക്കുകയാണ് ആദ്യം ചെയ്യേണ്ടത്.ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുകയും തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്‌ക്കുകയും ചെയ്യണം. ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണം.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Silent Attack: ചെറിയൊരു നെഞ്ചെരിച്ചില്‍, വലിയ അസ്വസ്ഥതകള്‍ തോന്നില്ല; മരണത്തിനു വരെ കാരണമായേക്കാവുന്ന സൈലന്റ് അറ്റാക്ക്, ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം