രാവിലെ എണീക്കുമ്പോൾ മുഖത്ത് വെള്ളപാടുകൾ കാണാം, ശരീരം 70 ശതമാനവും വെള്ളയായി: മമത മോഹൻദാസ്

അഭിറാം മനോഹർ| Last Modified വെള്ളി, 17 ഫെബ്രുവരി 2023 (19:56 IST)
മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയനടിയായി മാറിയ താരമാണ് മമത മോഹൻദാസ്. നേരത്തെ കാൻസറിനോട് പോരാടി ജീവിതത്തിലേക്കും സിനിമാ തിരക്കുകളിലേക്കും മടങ്ങിയെത്തിയ മമത ഇപ്പോൾ മറ്റൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് രോഗവിവരം അറിയിച്ചത്. രോഗത്തെ പറ്റിയുള്ള മറ്റ് കാര്യങ്ങളും താരം തുറന്ന് പറയുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങൾ എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. ഓരോ ദിവസവും ശരീരം വെളുത്ത് വരികയാണ്. ഇപ്പോൾ ശരീരത്തിൻ്റെ 70 ശതമാനവും വെള്ളയാണ്. ബ്രൗൺ നിറമാകാൻ മെയ്ക്കപ്പ് ചെയ്യേണ്ട അവസ്ഥയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.


അസുഖം കൂടിയതോടെ ഞാൻ അമേരിക്കയിലേക്ക് പോയി. അവിടെ മെയ്ക്കപ്പൊന്നും ചെയ്യാതെ സ്വാതന്ത്ര്യത്തോടെയാണ് ജീവിച്ചത്. എനിക്ക് ഇങ്ങനെയൊരു പ്രശ്നമുള്ളത് തന്നെ മറന്നുപോയി. എന്നാൽ നാട്ടിൽ വന്ന് എണ്ണയടിക്കാൻ പമ്പിൽ പോയപ്പോഴേക്കും ആളുകൾ എന്തുപറ്റി, അപകടമാണോ എന്നെല്ലാം ചോദിച്ചു വന്നു. ഇതാണ് ഇന്ത്യ എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവർക്ക് സ്വകാര്യത എന്താണ് എന്നറിയില്ല. മമത പറഞ്ഞു.


തൻ്റെ ആത്മവിശ്വാസം നഷ്ടമായെന്നും എന്നാൽ പതിയ ആയുർവേദ ചികിത്സ തുടങ്ങിയെന്നും രോഗവിവരം 9 മാസങ്ങൾക്ക് ശേഷമാണ് മാതാപിതാക്കളോട് പറഞ്ഞതെന്നും മമത പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :