അനുബന്ധ വാര്‍ത്തകള്‍
- പ്രായം കണക്കാക്കാൻ ഒരു സെൽഫി മതി, 13ന് താഴെയുള്ളവരുടെ അക്കൗണ്ടുകൾ നിയന്ത്രിക്കാൻ ഇൻസ്റ്റഗ്രാം
- പ്രത്യുല്പാദന വ്യവസ്ഥയെ തകരാറിലാക്കുന്ന ഈ നാലുകാര്യങ്ങളെ ഉപേക്ഷിക്കണം!
- മാതാപിതാക്കളാകാന്‍ ആരാണ് കൊതിക്കാത്തത്, അതിന് ഇക്കാര്യങ്ങളും ശ്രദ്ധിക്കണം
- കുട്ടികളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
- ക്രോണിക് മൈഗ്രേന് ബാധിക്കുന്നത് കൂടുതലും സ്ത്രീകളെ
നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവാണെങ്കില്‍ ശരീരം ഈ ലക്ഷണങ്ങള്‍ കാണിക്കും
ശരീരത്തിലേക്ക് കടന്നുവരുന്ന രോഗാണുക്കളെ തടയാന്‍ രോഗപ്രതിരോധശേഷി അത്യാവശ്യമാണ്. രോഗപ്രതിരോധം വളരെ കുറവാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. അതിലൊന്നാണ് അമിതമായ മാനസിക സമ്മര്‍ദ്ദം. പെട്ടെന്നുള്ള സമ്മര്‍ദ്ദം നിങ്ങളുടെ പ്രതിരോധശേഷിയെ ബാധിക്കുമെന്നല്ല ഇതിനര്‍ത്ഥം. വളരെ നാളുകളായുള്ള സമ്മര്‍ദ്ദം പ്രതിരോധ ശേഷിയെ ബാധിക്കുന്നതാണ്. ലിംഫോസൈറ്റ് എന്ന വെളുത്ത രക്താണുവിന്റെ അളവിനെ കുറയ്ക്കും. ശരീരത്തിലുണ്ടാകുന്ന അണുബാധക്കെതിരെ പോരാടുന്ന രക്താണുവാണ് ഇത്.
മറ്റൊന്ന് മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം എടുക്കുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി കുറഞ്ഞതിന്റെ ലക്ഷണമാണ്. മറ്റൊന്ന് തുടര്‍ച്ചയായി അണുബാധ ഉണ്ടാകുന്നതാണ്. ഒരു വര്‍ഷം നാലോ അധികമോ അണുബാധ ഉണ്ടായാല്‍ അതിനര്‍ത്ഥം പ്രതിരോധ ശേഷി കുറവാണെന്നാണ്. ശരിയായ ഉറക്കം ലഭിച്ചിട്ടും അനുഭവപ്പെടുന്ന ക്ഷീണവും രോഗപ്രതിരോധ ശേഷി കുറഞ്ഞതിന്റെ ലക്ഷണമാണ്.