പ്രായം കണക്കാക്കാൻ ഒരു സെൽഫി മതി, 13ന് താഴെയുള്ളവരുടെ അക്കൗണ്ടുകൾ നിയന്ത്രിക്കാൻ ഇൻസ്റ്റഗ്രാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (13:05 IST)
വീഡിയോ സെൽഫി ഉപയോഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള ഫീച്ചറുമായി ഇൻസ്റ്റാഗ്രാം. പ്രായപരിധിക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കാനായാണ് ഈ സംവിധാനം. ഉതിനായിൽ ഫേഷ്യൽ അനാലിസിസ് സോഫ്റ്റ്വെയറിൻ്റെ സെൽഫി ഫീച്ചറാകും ഇൻസ്റ്റഗ്രാം പരീക്ഷിക്കുക. നിലവിൽ 13 വയസിന് മുകളിലുള്ളവർക്ക് മാത്രമെ ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ അനുവാദമുള്ളത്. ജനന തീയ്യതി മാറ്റി നൽകി ഈ നിർദേശം ലംഘിക്കുകയാണ് പതിവ്.

യുഎസിൽ ജനനതീയ്യതിക്കൊപ്പം ഐഡി കാർഡ് അപ്ലോഡ് ചെയ്യേണ്ടതുണ്ട്. കൂടാതെ മൂന്ന് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുകയോ സെൽഫി വീഡീയോ എടുക്കുകയോ വേണ്ടിവരും. കുട്ടികളുടെ മാനസികാരോഗ്യത്തെ ഇൻസ്റ്റഗ്രാം തെറ്റായ രീതിയിൽ സ്വാധീനിക്കുന്നുവെന്ന് നേരത്തെ നിരവധി ആക്ഷേപമുണ്ടായിരുന്നു. കമ്പനിയുടെ തന്നെ ഗവേഷണങ്ങളിൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നതായി മുൻ ഫേസ്ബുക്ക് ജീവനക്കാരിയും വെളിപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തലുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ യുഎസിൽ ഇൻസ്റ്റഗ്രാമിനെതിരെ അന്വേഷണങ്ങളും നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രായപരിധി മാനദണ്ഡം ഇൻസ്റ്റഗ്രാം കർശനമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :