അനുബന്ധ വാര്‍ത്തകള്‍
- ഉറക്കത്തില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക്, 60 മുതല്‍ 80 ശതമാനം വരെ മരണസാധ്യത; മാര്‍ബര്‍ഗ് വൈറസ് വ്യാപനത്തില്‍ അതീവ ജാഗ്രത !
- ഈ ഭക്ഷണങ്ങള്‍ കഴിച്ച് ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കു
- നേരത്തേയുള്ള മരണം തടയാന്‍ എത്ര നടക്കണം!
- അസ്ഥികളുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഉറങ്ങുന്നതിനു മുന്‍പ് ഫോണ്‍ നോക്കുന്ന ശീലമുണ്ടോ, ടിവി കാണാറുണ്ടോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്
മനുഷ്യന്റെ ആരോഗ്യത്തിനു ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് ഉറക്കം. കൃത്യമായ ഉറക്കം ലഭിക്കാത്തവരില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, ടെലിവിഷന്‍ എന്നിവ ഉറക്കത്തിനു വലിയ തടസം സൃഷ്ടിക്കുന്നവയാണ്. ഉറങ്ങുന്നതിനു മുന്‍പ് അത്തരം ഇലക്ട്രോണിക് ഐറ്റംസ് ഉപയോഗിക്കുന്നത് കര്‍ശനമായി ഒഴിവാക്കണം.
ഉറങ്ങുന്നതിനു മുന്‍പ് ഇലക്ട്രോണിക് ഐറ്റംസ് ഉപയോഗിച്ചാല്‍ തലച്ചോറിന് വിശ്രമം ലഭിക്കില്ല എന്നുമാത്രമല്ല ഇവയില്‍ നിന്നുള്ള നീല വെളിച്ചം, പകല്‍ വെളിച്ചം ഉള്ളതായി തലച്ചോറിനെ തോന്നിപ്പിക്കുകയും ചെയ്യും. സ്മാര്‍ട്ട് ഫോണിലും ലാപ്‌ടോപ്പിലും എല്ലാം ബ്ലൂ ലൈറ്റിനെ ഫില്‍റ്റര്‍ ചെയ്യാനുള്ള ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. കിടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ടി വി ഓഫ് ചെയ്യുക. ഒപ്പം വെളിച്ചം കൂടിയ ലൈറ്റുകളും ഓഫ് ചെയ്യാം. ഉറങ്ങും മുന്‍പ് വായിക്കാന്‍ സമയം ചെലവഴിക്കാം.