അനുബന്ധ വാര്‍ത്തകള്‍
- World Autism Awareness Day 2023: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസമോ!
- വ്യായാമം ചെയ്യുന്നതിനിടെ ഇക്കാര്യങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ തിരുവനന്തപുരത്തും എറണാകുളത്തും; അതീവ ജാഗ്രത
- സ്ത്രീകളിലെ ആസ്മ: ലക്ഷണങ്ങള്‍ ഇവയാണ്
- ഇഡ്ഡലി ചെറിയ പുള്ളിയല്ല; അറിഞ്ഞിരിക്കാം ആരോഗ്യഗുണങ്ങള്‍
World Autism Awareness Day 2023: മരുന്നുനല്‍കിയുള്ള ഫലപ്രദമായചികിത്സ ഓട്ടിസത്തിന് ഇല്ല, ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
മരുന്നുനല്‍കിയുള്ള ഫലപ്രദമായചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാല്‍ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നുമേഖലകളില്‍ പരിശീലനം നല്‍കുകയാണ് ഓട്ടിസത്തിന്റെ പ്രധാനചികിത്സ.ചിത്രരചന, സംഗീതം, ചെസ്, കംപ്യൂട്ടര്‍പഠനം തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് അസാമാന്യ പാടവമുള്ളതായി കാണാറുണ്ട്.
ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവ വളര്‍ത്താന്‍ പരമാവധി അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണം. ഓട്ടിസത്തിന്റെ അനുബന്ധ പ്രശ്‌നങ്ങളായ അക്രമവാസന,അമിതബഹളം,ഉറക്കപ്രശ്‌നങ്ങള്‍,അപസ്മാരം എന്നിവ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാം.