Side Effects of Cabbage: ഇക്കൂട്ടര്‍ കാബേജ് അധികം കഴിക്കരുത്, അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍

രേണുക വേണു| Last Modified ചൊവ്വ, 25 ഏപ്രില്‍ 2023 (10:21 IST)

Cabbage side effects: വളരെ അനായാസം വീട്ടില്‍ കുക്ക് ചെയ്യാന്‍ സാധിക്കുന്ന പച്ചക്കറിയാണ് കാബേജ്. ഇലക്കറിയായതിനാല്‍ കാബേജിന് ഒട്ടേറെ ഗുണങ്ങളുണ്ട്. പച്ചയ്ക്കും ആവിയില്‍ വേവിച്ചും കറിവെച്ചും കാബേജ് കഴിക്കാം. എന്നാല്‍ ചിലരില്‍ കാബേജ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനം. ഇക്കൂട്ടര്‍ കാബേജിനെ ഒരുപടി അകലെ നിര്‍ത്തുന്നതാണ് എന്തുകൊണ്ടും നല്ലത്.

തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസ്സം നില്‍ക്കുന്ന ചില ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് കാബേജ്. കോളിഫ്ളവര്‍, കാബേജ്, ബ്രോക്കോളി പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികളിലും സോയാബീന്‍സിലും ഗോയിസ്ട്രോജനുകള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിനു തടസ്സമാകുന്നു. ഹൈപ്പര്‍തൈറോയ്ഡിസം ഉള്ളവര്‍ കാബേജ് പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികള്‍ അമിതമായി കഴിക്കരുത്.

അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസപ്പെടുത്തുന്നവയാണ് ഗോയിസ്ട്രോജനുകള്‍ എന്ന സംയുക്തങ്ങള്‍. രക്തത്തില്‍ അയഡിന്റെ കുറവ് മൂലമാണ് തൈറോയ്ഡ് ഉണ്ടാകുന്നത്. മാത്രമല്ല ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കുമ്പോള്‍ അത് ആവിയില്‍ വേവിച്ചോ കറിവെച്ചോ കഴിക്കുന്നതാണ് നല്ലത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :