പ്രമേഹ രോഗികള്‍ ഭക്ഷണ ക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ഇവ കഴിക്കരുത്

ബ്രേക്ക്ഫാസ്റ്റ് രാവിലെ എഴുന്നേറ്റ് ഒന്നര മണിക്കൂറിനുള്ളില്‍ കഴിക്കണം

രേണുക വേണു| Last Modified ചൊവ്വ, 25 ഏപ്രില്‍ 2023 (09:45 IST)

പ്രമേഹ രോഗികള്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. രണ്ട് കാര്യങ്ങളാണ് പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഒന്ന് ഭക്ഷണം കഴിക്കുന്ന സമയം, രണ്ട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്. മൂന്ന് നേരം ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അത് വളരെ മിതമായ നിരക്കില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇടനേരത്തെ ലഘുഭക്ഷണം ഉള്‍പ്പെടുത്താവുന്നതാണ്.

ബ്രേക്ക്ഫാസ്റ്റ് രാവിലെ എഴുന്നേറ്റ് ഒന്നര മണിക്കൂറിനുള്ളില്‍ കഴിക്കണം. ഉച്ചഭക്ഷണം 12 നും ഒന്നിനും ഇടയില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. രാത്രി 7.30 ന് മുന്‍പ് അത്താഴം കഴിക്കുകയാണ് നല്ലത്. കിടക്കുന്നതിനു തൊട്ടുമുന്‍പ് അമിതമായി ഭക്ഷണം കഴിക്കരുത്.

പ്രമേഹ രോഗികള്‍ മധുരം മാത്രം ഒഴിവാക്കിയാല്‍ പോരാ. ഭക്ഷണത്തില്‍ കൊഴുപ്പിന്റെ അളവും നിയന്ത്രിക്കണം. പച്ചക്കറികള്‍ സാലഡായോ, സൂപ്പായോ ദിവസവും ഉള്‍പ്പെടുത്തുക. ഒരു പഴവര്‍ഗം ഇടനേരത്ത് ഉള്‍പ്പെടുത്തുക. മട്ടന്‍, ബീഫ്, പോര്‍ക്ക് എന്നീ ചുവന്ന മാംസം ഒഴിവാക്കുക.

സോഡ, ലെമണ്‍ സോഡ, മധുരമുള്ള പാനീയങ്ങള്‍, ഉരുളക്കിഴങ്ങ്, പീസ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍, സോസേജ്, പഴം എന്നിവയും പ്രമേഹ രോഗികള്‍ ഒഴിവാക്കണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :