അനുബന്ധ വാര്‍ത്തകള്‍
- കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികൾ ഉടുപ്പിയിൽനിന്നും പിടിയിൽ
- അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു, ജെപി നദ്ദ പുതിയ അധ്യക്ഷനായേക്കും
- ഈ ദിവസം ജനിക്കുന്ന പുരുഷൻമാരോടാണ് സ്ത്രീകൾക്ക് കൂടുതൽ താൽപര്യം !
- മരട് ഫ്ലാറ്റ് പൊളിക്കലിൽ എന്റെ ക്ലൈമാക്സ് ഇങ്ങനെയായിരിക്കില്ല; വിവരിച്ച് പ്രിയദർശൻ
- ഞാനൊന്ന് ഡൈവ് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ..., ലോകകപ്പ് സെമിയിലെ റണ്ണൗട്ടിനെ കുറിച്ച് ധോണി !
ഷാംപു ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം !
ഷാംപു മുടിയുടെ ആരോഗ്യത്തിനുവേണ്ടി മാത്രം പ്രത്യേകമായി നിർമ്മിക്കുന്നതാണ് എന്ന് നമുക്കറിയാം. അതിനാൽ തന്നെ ഇത് മുടിയിലല്ലാതെ ശരീരത്തിന്റെ മറ്റൊരു ഭാഗത്തും ഉപയോഗിക്കരുത്. ശരീത്തിന്റെ ഓരോ ഭാഗത്തും അതിന്റേതായ പ്രത്യേകതകളാൽ വ്യത്യസ്തമാണ് എന്നതിനാലാണ് ഇത്.
ചിലരെങ്കിലും ഷാംപു മുഖത്ത് ഉപയോഗിക്കാറുണ്ട്, ചിലർ ഷാംപുവിന്റെ പത വെറുതെ മുകഖത്താക്കാറുണ്ട്. എന്നാൽ ഇത് ഒരിക്കലും ചെയ്യരുത്. മുടിയിൽ ഉപയോഗിക്കുമ്പോൾ ഷാംപു മുഖത്താവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചില പുരുഷന്മാർ താടിയിൽ ഷാംപു ഉപയോഗിക്കാറുണ്ട്. ഈശീലം ഒഴിവാക്കണം.
ഷാംപു മുഖ ചർമ്മത്തിന് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. മുഖ ചർമ്മം വളരെയധികം ഡ്രൈ ആകുന്നതിനും അലർജികൾക്കുമെല്ലാം ഇത് കാരണമായെന്നുവരാം. ബോഡി ലോഷനുകളുടെ കാര്യത്തിലും ഇത് ബാധമകാണ്. ബോഡി ലോഷനുകൾ ശരീരത്ത് മാത്രം പുരട്ടുക. മുഖത്ത് ഇത് ഉപയോഗിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും.