കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികൾ ഉടുപ്പിയിൽനിന്നും പിടിയിൽ

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 14 ജനുവരി 2020 (14:48 IST)
പുനലൂര്‍: കളിയിക്കാവിളയില്‍ തമിഴ്നാട്​പൊലീസിലെ എ എസ് ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു‍. എഎസ് ഐ വില്‍സനെ വെടിവച്ച്‌​ കൊലപ്പെടുത്തിയ അബ്ദുല്‍ ഷമീം, തൗഫീക്ക് എന്നിവരാണ് പൊലീസ് പിടിയിലായത്.

ഉഡുപ്പി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇരുവരെയും തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ ദിവസം ബംഗളുരുവിൽനിന്നും പിടിയിലായ ഇജാസ് ബാഷയിൽനിന്നും പൊലീസിന് ലഭിച്ച നിർണായക വിവരങ്ങളാണ് മുഖ്യ പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് മുംബൈയിൽനിന്നും കൊണ്ടുവന്നതാണ് എന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

പ്രതികള്‍ തമിഴ്നാട്​ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് പൊലീസിന്റെ നിഗമനം. പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്
കേരളത്തിൽവച്ചാണ് എന്നാ പൊലീസിന് ലഭിച്ച സൂചന. സംഭവവുമായി ബന്ധമുണ്ടെന്ന് സമശയിക്കുന്ന ചിലർ ഒളിവിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ്​വില്‍സനെ പ്രതികള്‍ കളിയിക്കാവിളയിലെ ചെക്പോസ്റ്റില്‍വച്ച്‌ വെടിവച്ച് കൊലപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :