അനുബന്ധ വാര്‍ത്തകള്‍
- 80കാരന്റെ വൃഷണത്തിൽ 'മുട്ടത്തോട്', അപൂർവമായ അവസ്ഥയെന്ന് ഡോക്ടർ !
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി, കൂട്ടുകാരിയുടെ ചിത്രം കൂടി വേണമെന്ന് ആവശ്യപ്പെട്ടു; യുവാവിനെ പിടികൂടിയത് തന്ത്രപരമായി
- അയൽവാസി ഗർഭിണിയാക്കി, മാതാപിതാക്കളും പെൺകുട്ടിയും ജീവനൊടുക്കി; യുവാവ് അറസ്റ്റിൽ
- സ്ഥിരമായി ഗർഭനിരോധന ഗുളിക കഴിച്ചു; കടുത്ത ശ്വാസംമുട്ടൽ; യുവതിക്ക് പിന്നീട് സംഭവിച്ചത്!
- മൂക്കിൽ നിന്നും രക്തം വരുന്നതിന്റെ കാരണമെന്ത്?
തിളക്കമുള്ള മുഖത്തിന് 3 വഴികൾ, വെറും 20 മിനിറ്റ്!
തിളക്കമാർന്ന ചർമം പെൺകുട്ടികളുടെ മാത്രമല്ല, ആൺകുട്ടികളുടെയും സ്വപ്നമാണ്. മുഖക്കുരുവും കറുത്തപാടുകളും ഇല്ലാത്ത ചർമം ആഗ്രഹിക്കാത്തവർ ആരാണുള്ളത്. തിളക്കമാർന്ന ചർമം ആത്മവിശ്വാസം പകരും. ചർമകാന്തി നേടാൻ വിലകൂടിയ വസ്തുക്കൾ വാങ്ങുന്നവരുടെ അറിവിലേക്കിതാ ചില എളുപ്പ മാർഗങ്ങൾ.
ഓട്സ്:
ഏതു പ്രായക്കാർക്കും ഏതു ഭക്ഷണപ്രിയർക്കും കഴിക്കാൻ സാധിക്കുന്ന ഒന്നാണ് ഓട്സ്. ഒരുപാട് ഗുണങ്ങളുള്ള ഈ ഓട്സ് തിളങ്ങുന്ന ചർമത്തിന് ഉത്തമമാണെന്ന കാര്യം അധികമാർക്കും അറിയില്ല. ഓട്‌സില്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ക്കാന്‍ സഹായിക്കും. സൗന്ദര്യ സംരക്ഷണത്തിന് ഗുണവത്താണ് ഓട്സ്.
ഓറഞ്ച്:
ഓറഞ്ച് പോലെയുള്ള തിളക്കമാർന്ന സൗന്ദര്യത്തിന് ഉത്തമം ഓറഞ്ച് തന്നെ. ഓറഞ്ച് പോലൊരു സൗന്ദര്യവർധന വസ്തു വേറെയില്ല. ഓറഞ്ചിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡും വൈറ്റമിൻ സിയും ആൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്നു. കൂടാതെ പഴയ ചർമകോശങ്ങൾ നശിപ്പിച്ച് പുതിയവ നിർമിക്കാൻ സഹായിക്കും.
അവോക്കാഡൊ:
തിളക്കമാർന്ന ചർമത്തിന് അനുയോജ്യമായ പഴമാണ് അവോക്കാഡൊ അഥവാ ബട്ടർ ഫ്രൂട്ട്. വെണ്ണപ്പഴം എന്നും പറയും. ഇതിന്റെ പഴം പോലുള്ള ഭാഗം ഒലിവ് ഓയിലിനൊപ്പം മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ധാരാളം വിറ്റാമിനുകൾ ഉള്ള ഈ പഴം മുഖത്തെ കാത്തി നിലനിർത്താൻ സഹായിക്കും.