മരക്കുറ്റികളില്‍ ഇറച്ചി വെട്ടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അപകടമാണ് ! ഇറച്ചിക്കടകള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം

രേണുക വേണു| Last Modified തിങ്കള്‍, 2 മെയ് 2022 (14:31 IST)

ഇറച്ചിക്കടകളും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. ശുചിത്വമില്ലാത്ത ചുറ്റുപാടുകളാണ് ഭക്ഷ്യവിഷബാധയ്ക്ക് പ്രധാന കാരണം. ഇറച്ചിക്കടകളില്‍ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മരക്കുറ്റികളില്‍ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടത്തും അത് ഇപ്പോഴും തുടരുന്നു. മരക്കുറ്റികളില്‍ ഇറച്ചി വെട്ടുന്നതും പിന്നീട് ആ മരക്കുറ്റികള്‍ നന്നായി വൃത്തിയാക്കാത്തതും ഗുരുതരമായ സാഹചര്യമുണ്ടാക്കിയേക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :