തലച്ചോറിനെ കുറിച്ചുള്ള ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 2 മെയ് 2022 (11:32 IST)
ശരീരത്തിലെ ഏറ്റവും സങ്കീര്‍ണവും പ്രധാനവുമായ അവയവമാണ് തലച്ചോര്‍. സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റമാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും. തലച്ചോറിനെ കുറിച്ച് രസകരവും അമ്പരപ്പിക്കുന്നതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അതിലൊന്ന് തലച്ചോറിന്റെ 60 ശതമാനവും കൊഴുപ്പുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. തലച്ചോറിന് നന്നായി പ്രവര്‍ത്തിക്കാന്‍ നല്ലകൊഴുപ്പിന്റെ ആവശ്യമുണ്ട്. നമ്മള്‍ തലച്ചോറിന്റെ പത്തുശതമാനം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ചിലരൊക്കെ വിശ്വസിക്കുന്നുണ്ട്.

എന്നാല്‍ ഇത് തെറ്റാണ്. തലച്ചോറിന്റെ നൂറുശതമാനവും എപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊന്ന് തലച്ചോര്‍ എപ്പോഴും ഒരു ബള്‍ബ് കത്തിക്കാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. 23വാള്‍ട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. തലച്ചോറിന് വിശ്രമിക്കാന്‍ ഉറങ്ങുന്നതിന്റെ ആവശ്യകതയ്ക്ക് പിന്നില്‍ ഇതാണ് കാരണം. 86ബില്യണോളം ന്യൂറോണ്‍സുള്ള തലച്ചോറിന്റെ വിവരശേഖരണ കപ്പാസിറ്റി അണ്‍ലിമിറ്റഡ് ആണ്. മറ്റൊന്ന് 25 വയസിലെത്തിയാലെ നിങ്ങളുടെ തലച്ചോര്‍ പൂര്‍ണവളര്‍ച്ചയിലെത്തിയെന്ന് പറയാന്‍ സാധിക്കു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :