രേണുക വേണു|
Last Modified തിങ്കള്‍, 2 മെയ് 2022 (14:17 IST)
ഇറച്ചിവിഭവങ്ങള്‍ പാകം ചെയ്ത ശേഷം എത്ര ദിവസം ഫ്രിഡ്ജില്‍വച്ച് ഉപയോഗിക്കാം? നമ്മളില്‍ പലരും ചിക്കനും ബീഫുമെല്ലാം ഒരാഴ്ചയോളം ഫ്രിഡ്ജില്‍വച്ച് ചൂടാക്കി കഴിക്കുന്നവരാണ്. എന്നാല്‍, അങ്ങനെ കഴിക്കുന്നതിനു ഒരു പരിധി വേണം. അല്ലെങ്കില്‍ ആരോഗ്യത്തിനു ഹാനികരമാണ്.
ബീഫ് രണ്ട് മുതല്‍ നാല് ദിവസം വരെ പരമാവധി ഫ്രിഡ്ജില്‍ വയ്ക്കാം. ഇതിനപ്പുറം ഉപയോഗിക്കരുത്. പോര്‍ക്കിറച്ചിയും രണ്ടോ നാലോ ദിവസം വരെ മാത്രമേ ഫ്രിഡ്ജില്‍ വയ്ക്കാവൂ. മട്ടനും ഇങ്ങനെ തന്നെ. എന്നാല്‍, ചിക്കന്‍ പരമാവധി മൂന്ന് ദിവസം വരെ മാത്രമേ ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാവൂ. സാധാരണ മത്സ്യങ്ങള്‍ മൂന്നോ നാലോ ദിവസം വരെ ഫ്രിഡ്ജില്‍വച്ച് ഉപയോഗിക്കാം. എന്നാല്‍, ഞണ്ട്, കക്ക പോലുള്ള തോടുള്ള മത്സ്യങ്ങള്‍ പന്ത്രണ്ട് മണിക്കൂറോ ഒരു ദിവസമോ മാത്രമേ വയ്ക്കാന്‍ സാധിക്കുകയുള്ളൂ. അതിനുശേഷം ഇത് ഫ്രിഡ്ജിനോട് അടുപ്പിക്കാനേ പാടില്ല.