Sumeesh|
Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (18:24 IST)
പച്ചക്കറികൾ എല്ലാം കേടാവാതിരിക്കാൻ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ഉരുളക്കിഴങ്ങും ഇതുപോലെ തന്നെയാണ് മിക്ക ആളുകളും സൂക്ഷിക്കാറ്. എന്നാൽ ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം എന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിരിക്കുന്നത്.
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ; സൂക്ഷിച്ച് ഉപയോഗിക്കുന്നതിലൂടെ കാൻസറിന് കാരണമാകും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫ്രിഡ്ജിനകത്തെ താഴ്ന്ന താപനില ഉരുളക്കിഴങ്ങിലെ സ്റ്റാർച്ചിനെ ഷുഗറാക്കി മാറ്റുന്നു. ഇത്
പിന്നീട് ഇത് ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഈ ഷുഗര്‍, അമിനോ ആസിഡായ അസ്പരാഗൈനുമായി ചേര്‍ന്ന് അക്രിലാമൈഡ് എന്ന രാസവസ്ഥു ഉണ്ടാകുന്നു.
അക്രിലാമൈഡ് എന്ന രാസവസ്തു കാൻസറിന് കാരണമാകുന്നു എന്നാണ് എലികളിൽ നടത്തിയ പഠനത്തിൽ നിന്നും ബോധ്യപ്പെട്ടത്. പേപ്പറുകളിലും കൃത്രിമ നിറങ്ങളിലും പ്ലാസ്റ്റിക്കുകളിലുമെല്ലാം ചേർക്കുന്ന രാസവസ്തുവാണ് അക്രിലാമൈഡ് കാൻസർ ഉണ്ടാകുന്ന രാസവസ്ഥുക്കളുടെ ഗണത്തിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.