ബയോമെട്രിക് രേഖകൾ ഉപയോഗിക്കാനാവില്ല; സിംകാർഡ് എടുക്കാൻ പുതിയ സംവിധാനമൊരുക്കി ടെലികോം മന്ത്രാലയം

Sumeesh| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (16:41 IST)
ഡല്‍ഹി: സിം കാർഡുകൾക്ക് നിർബന്ധമാക്കാനാകില്ല എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സിം കാർഡുകൾ എടുക്കുന്നതിന് പുതിയ നിബന്ധനകൾ കൊണ്ടുവന്ന് ടെലികോം മന്ത്രാലയം. തെറ്റായ വിവരങ്ങൾ നൽകി സിം കാർഡുകൾ എടുക്കുന്നത് തടയാൻ റിയൽ ടൈം സംവിധാനമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്.

ആപ്പിന്റെ സഹായത്തോടുകൂടി സിം കാർഡ് വെരിഫൈ ചെയ്യുന്നതിനായുള്ള സംവിധാനമാണ് കൊണ്ടുവരുന്നത്. തിരിച്ചറിയൽ രേഖകൾ ആപ്പിലൂടെ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യും. സിം എടുക്കുന്ന ആളുടെ ചിത്രം തത്സമയം തന്നെ ആപ്പ് വഴി പകർത്തും. ഒ ടി പി സംവിധാനത്തിലൂടെയാണ് ഏജന്റുകൾക്ക് സിം നൽകാനാവുക.

ഇതോടെ ഉപയോതാവിന്റെയും ഏജന്റിന്റെയും വിശദാംശാങ്ങളും സിം നൽകപ്പെട്ട സർക്കിളും മന്ത്രാലയത്തിന് ലഭ്യമാകും. സിം കാർഡുകൾ വാങ്ങുന്നതിനും പുതുക്കുന്നതിനും ആധാറിന് പകരം ഈ രീതിയാണ് ഉപയോഗപ്പെടുത്തുക. നവംബർ 5 മുതൽ പുതിയ സംവിധാനം നിലവിൽ വരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :