ഒരിക്കൽ മുഖം പതിഞ്ഞവർ കുടുങ്ങും; മണ്ഡലകാലത്ത് ശബരിമലയിൽ പൊലിസ് എത്തുന്നത് ഫെയ്സ് ഡിറ്റക്ഷൻ സംവിധാനമുള്ള ക്യാമറകളുമായി

Sumeesh| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (15:48 IST)
തിരുവന്തപുരം: മണ്ഡലകാലത്ത് സബരിമലയിൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ ശബരിമലയിൽ അക്രമമുണ്ടാക്കിയവർ മണ്ഡലകാലത്ത് വീണ്ടും എത്തിയേക്കും എന്ന് റിപ്പോർട്ടിനെ തുടർന്ന് ഇത്തരക്കാരെ പിടികൂടാൻ ഫെയ്സ് ഡിറ്റക്ഷൻ സംവിധാനമുള്ള ക്യാമറകളുമായാണ് പൊലീസ് എത്തുന്നത്.

നേരത്തെ അക്രമമുണ്ടാക്കിയ ആളുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസിന്റെ കൈവശമുണ്ട്. ഇത്തരക്കാർ മണ്ഡലകാലത്ത് സബരിമലയിൽ എത്തിയാൽ ക്യാമറകൾ ഇവരെ തിരിച്ചറിയുകയും കൺ‌ട്രോൾ റൂമിലേക്ക് നിർദേശം കൈമാറുകയും ചെയ്യും. അക്രമ പൂർണമായും
ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടി വലിയ പൊലീസ് സംഘം തന്നെയാണ് മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷക്കെത്തുക.

ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ 5000 പൊലീസുകാരെ നിലക്കൽ മുതൽ സന്നിധാനം വരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
എ ഡി ജി പി അനന്തകൃഷ്ണനാണ് സുരക്ഷകായി ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനുള്ള ചുമതല. സുരക്ഷയുടെ മേൽനോട്ടം എ ഡി ജി പി അനിൽകുമാറിനും ഐ ജി മനോജ് എബ്രഹാമിനുമാണ്. ഇവരെ കൂടാതെ സുരക്ഷ നിയന്ത്രിക്കുന്നതിന് രണ്ട് ഐ ജിമാരെയും എട്ട് എസ് പി മാരെയും ശബരിമലയിൽ നിയോഗിക്കാൻ തീരുമാനമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :