അനുബന്ധ വാര്‍ത്തകള്‍
- ഒരിക്കൽ മുഖം പതിഞ്ഞവർ കുടുങ്ങും; മണ്ഡലകാലത്ത് ശബരിമലയിൽ പൊലിസ് എത്തുന്നത് ഫെയ്സ് ഡിറ്റക്ഷൻ സംവിധാനമുള്ള ക്യാമറകളുമായി
- മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷക്കായി വൻ പൊലീസ് സംഘം; വിന്യസിക്കുന്നത് 5000 പൊലീസുകാരെ
- സാലറി ചലഞ്ച്: സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല
- സാലറി ചലഞ്ചിൽ സർക്കാരിന് വീണ്ടും തിരിച്ചടി; ‘പണം ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്നതിൽ ഉറപ്പില്ല‘, ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു
- വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്, അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ: വെല്ലുവിളിച്ച് കെ സുരേന്ദ്രൻ
എ ടി എമ്മുകൾ വഴി പിൻവലിക്കാവുന്ന പണത്തിന്റെ പരിധി കുറച്ച് എസ് ബി ഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ ടി എമ്മുകൾ വഴി പിൻവലിക്കാവുന്ന പണത്തിന്റെ പരിധി കുറച്ചു. ദിവസേന പിൻവലിക്കാവുന്ന പരിധി 40,000 രൂപയില്‍ നിന്നും 20,000 രൂപയിലേക്കാണ് കുറച്ചിരിക്കുന്നത്. നടപടി ഒക്ടോബര്‍ 31 ബുധനാഴ്ച മുതൽ പ്രാബല്യത്തില്‍ വരും.
ഏ ടി എമ്മുകൾ വഴിയുള്ള തട്ടിപ്പ് വർധിക്കുന്ന പശ്ചാത്തലത്തിലും ഡിജിറ്റൽ പണമിടപട് രംഗത്തേക്ക് കൂടുതൽ ഉപഭോക്തക്കാളെ എത്തിക്കുന്നത് ലക്ഷ്യം വച്ചുകൂടിയാണ് ബാങ്കിന്റെ പുതിയ നടപടി. കൂടുതൽ പണം പിൻപലിക്കാവുന്ന സുരക്ഷിതമായ കാർഡ് ഓപ്ഷനുകളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടുതൽ പണം എ ടി എം വഴി പിൻവലിക്കേണ്ടവർക്ക് ക്ലാസിക്, മാസ്റ്റെറോ കാർഡുകളിലേക്ക് മാറാം. മിക്കവരും ചെറിയ തുക മാത്രമാണ് എടി എമ്മുകളിലൂടെ പിവലിക്കുന്നത് എന്നും അതിനാൽ തന്നെ ഉപഭോക്താക്കളെ പുതിയ തീരുമാനം ബധിക്കില്ല എന്നും എസ് ബി ഐ മാനേജിംഗ് ഡയറക്ടര്‍ പി കെ ഗുപ്ത നേരത്തെ പറഞ്ഞു.