അഭിറാം മനോഹർ|
Last Modified ചൊവ്വ, 11 ജൂലൈ 2023 (19:40 IST)
മലയാളികൾക്ക് ചോറിനൊപ്പം ഒഴിവാക്കാനാവാത്ത ഒന്നാണ് അച്ചാറുകൾ. രുചികരമാണെങ്കിലും അച്ചാറുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം മാത്രമെ ചെയ്യുകയുള്ളുവെന്ന് പലരും ആലോചിക്കാറില്ല. അൾസറടക്കം പല പ്രശ്നങ്ങൾക്കും പിന്നിൽ വില്ലനാവുന്നത് അച്ചാറുകളാണ്. രാത്രിയിൽ പുളിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി ആസിഡുകൾ ഉത്പാദിക്കാൻ കാരണമാകും. ഇത് വയറിന് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും.
അച്ചാറുകൾ അമിതമായി ഉപയോഗിക്കുന്നത് വയറുവേദന,നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്നു. പലരെയും അലട്ടുന്ന ഗ്യാസ്ട്രൈറ്റിസ് പ്രശ്നമുള്ളവർ
അച്ചാർ ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായ ഉപ്പ് രക്തസമ്മർദ്ദത്തിനും രക്തസമ്മർദ്ദത്തിനും ഹൃദയപ്രശ്നങ്ങൾക്കും കാരണമാകും. കൂടാതെ കിഡ്നിയുടെ ആരോഗ്യത്തെയും അച്ചാറുകൾ ബാധിക്കാൻ സാധ്യതയേറെയാണ്.