ഇനി പ്ലാസ്മയുടെ ലഭ്യത യഥാസമയം ട്രാക്കുചെയ്യാം, രക്തബാങ്കുകളുടെ വിവരവും; അറിയാം ഇ-രക്തകോശ് ആപ്പിനെ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (09:25 IST)
മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റില്‍ സാമ്പത്തിക സേവനദാതാക്കളായ പേടിഎം, 2100 രക്തബാങ്കുകളുമായി ഇടപാടുകാരെ ബന്ധിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഇ-രക്തകോശ് ആപ്പുമായാണ് പേടിഎം ബന്ധിപ്പിച്ചിരിക്കുന്നത്. ഒരു കേന്ദ്രീകൃത ബ്ലഡ് ബാങ്ക് മാനേജ്‌മെന്റ് ആപ്പാണ് ഇ-രക്തകോശ്.

സി-ഡാക് രൂപം നല്കിയ ഇ-രക്തകോശ് പ്ലാറ്റ് ഫോം, രക്തബാങ്കുകളുടെ പൂര്‍ണവിവരങ്ങളും ലഭ്യമാകും. പ്ലാസ്മയുടെ ലഭ്യത യഥാസമയം ട്രാക്കു ചെയ്യാനും കഴിയും: തൊട്ടടുത്തുള്ള രക്ത ബാങ്കുകളെപ്പറ്റിയുള്ള വിവരങ്ങളും അറിയാം.

ഉപഭോക്താക്കള്‍ക്ക് ഇടതടവില്ലാത്ത ഡിജിറ്റല്‍ ആരോഗ്യപരിരക്ഷ ലഭ്യമാക്കാന്‍ പേടിഎം പ്രതിജ്ഞാബന്ധമാണെന്ന് പേടിഎം വക്താവ് പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കു വേണ്ടി നിര്‍ണായക രക്ഷാദൗത്യം നിര്‍വഹിക്കാന്‍ പേടിഎമ്മിനു കഴിയും.

ഇ-രക്ത കോശ് നിരവധി ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. കോവിഡ് ഓണ്‍ലൈന്‍ വാക്‌സിന്‍, ബൂസ്റ്റര്‍ ഷോട്ട് രജിസ്‌ട്രേഷന്‍സ്, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ ഔഷധങ്ങള്‍, ഡോക്ടര്‍ കണ്‍സന്‍ട്ടേഷന്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :