ഇടുക്കിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ ആസിഡ് പ്രയോഗത്തില്‍ പൊള്ളലേറ്റ പിതാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (08:56 IST)
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ ആസിഡ് പ്രയോഗത്തില്‍ പൊള്ളലേറ്റ പിതാവ് മരിച്ചു. അടിമാലി ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനന്‍ ആണ് മരിച്ചത്. 60 വയസായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞമാസമാണ് സംഭവത്തിന് ആസ്പദമായ കാര്യം നടന്നത്. ചന്ദ്രസേനന്റെ പരാതിയില്‍ മകന്‍ വിനീതിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :