18 സംസ്ഥാനങ്ങളിൽ വകഭേദം സംഭവിച്ച വൈറസുകൾ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം

അഭിറാം മനോഹർ| Last Updated: ബുധന്‍, 24 മാര്‍ച്ച് 2021 (16:55 IST)
കൊറോണ വൈറസിന്റെ വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അതേസമയം രാജ്യത്ത് പെട്ടെന്നുണ്ടായ കൊവിഡ് വർധനവിൽ ഈ വൈറസുകളുടെ സാന്നിദ്ധ്യവുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച 10,787 സാമ്പിളുകളില്‍ നിന്ന് 771 വകഭേദം സംഭവിച്ച വൈറസുകളാണ് കണ്ടെത്തിയത്. ഇതില്‍ 736 എണ്ണം ബ്രിട്ടണിൽ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകൾക്ക് സമാനമാണ്. 34 എണ്ണം ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകള്‍ക്കും ഒരെണ്ണം ബ്രസീലില്‍ കണ്ടെത്തിയ വൈറസുകള്‍ക്കും സമാനമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :