അഭിറാം മനോഹർ|
Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (16:22 IST)
ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തോട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഓഹരിവിപണി. സെൻസെക്‌സ് 1.70 ശതമാനത്തിലേറെ പോയിന്റ് നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്‌റ്റി 14,550ന് താഴെ ക്ലോസ് ചെയ്‌തു.
871 പോയിന്റാണ് സെൻസെക്സിലെ നഷ്ടം. സെൻസെക്‌സ് 49,180ലും നിഫ്റ്റി 265 പോയന്റ് താഴ്ന്ന് 14,549 നിലവാരത്തിലുമെത്തി. യുറോപ്പിലെ കോവിഡ് വ്യാപന ഭീഷണിയും യുഎസിലെ നികുതി വർധനയുമാണ് സൂചികകളെ ബാധിച്ചത്. നിഫ്റ്റി മെറ്റൽ സൂചിക 3.24ശതമാനവും പൊതുമേഖല ബാങ്ക് 3.30ശതമാനവും നഷ്ടത്തിലായി.
ബാങ്ക് സൂചിക 2.61ശതമാനവും ഓട്ടോ 2.58ശതമാനവും ഫിനാഷ്യൽ സർവീസസ് 2.13ശതമാനവും ഐടി 1.16ശതമാനവും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.