1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India covid death 275 news

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം അഞ്ചുകോടി കടന്നു

India
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം അഞ്ചുകോടി കടന്നു. 5,08,41,286 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യത്ത് കൊവിഡിന് ശമനമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 47,262 പേര്‍ക്ക്. കൂടാതെ കൊവിഡ് മൂലം 275 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 23907 പേര്‍ക്കാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത്. 
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,17,34,058 ആയിട്ടുണ്ട്. രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 1,60,441 ആയി. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,68,457 ആണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
രാജ്യത്തെ 83 ശതമാനം കൊവിഡ് മരണവും ആറു സംസ്ഥാനങ്ങളില്‍