നടൻ ആമിർഖാന് കൊവിഡ്

അഭിറാം മനോഹർ| Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (15:40 IST)
ബോളിവുഡ് സൂപ്പർ താരം ആമിർഖാന് കൊവിഡ് സ്ഥിരീകരിച്ചു. താരം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്. താനുമായി അടുത്ത സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്നും ആമിർഖാൻ അറിയിച്ചു. നിലവിൽ താരത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം അടുത്തിടെ ആമിർ‌ഖാനോടൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ച നടി കിയാര അദ്വാനിക്ക് കൊവിഡ് പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നു. ഇവർക്കൊപ്പം പരിശോധനയ്ക്ക് വിധേയനായ സംവിധായകൻ അനീസ് ബസ്‌മിക്കും കൊവിഡ് നെഗറ്റീവായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :