1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Mohan bhagwat tests positive for coronavirus

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കൊവിഡ്

Mohan Bhagwat
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍എസ്എസിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാഗ്പൂരിലെ കിങ്‌സ് വേ ആശുപത്രിയിലാണ് മോഹന്‍ ഭാഗവതിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞമാസം ഇദ്ദേഹം കൊവിഡ് വാക്‌സിന്റെ ആദ്യവാക്‌സിന്‍ സ്വീകരിച്ചിരുന്നു.
 
അടുത്ത ഡോസ് വാക്‌സിന്‍ സ്വീകരിക്കാനിരിക്കെയാണ് രോഗം ബാധിച്ചത്. അതേസമയം മഹാരാഷ്ട്രയില്‍ വാരാന്ത്യ ലോക്ഡൗണ്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നു രാത്രി എട്ടുമണിമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുമണിവരെയാണ് ലോക്ഡൗണ്‍.
അടുത്ത ലേഖനം
ഏഴുദിവസത്തിനുള്ളില്‍ രാജ്യത്തെ 149 ജില്ലകളില്‍ ഒരു കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം