1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 1,45,384 new COVID19 cases

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം പത്തുകോടിയിലേക്ക് അടുക്കുന്നു

India Reports
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം പത്തുകോടിയിലേക്ക് അടുക്കുന്നു. ഇതുവരെ 9,80,75,160 പേരാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 794 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 77,567 പേര്‍ രോഗമുക്തരായിട്ടുണ്ട്. 
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,32,05,926 ആയി ഉയര്‍ന്നു. 1,68,436 പേരാണ് രാജ്യത്ത് കൊവിഡ് മൂലം ഇതുവരെ മരണപ്പെട്ടത്. 10,46,631 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി: വിവാഹങ്ങള്‍ക്ക് 100പേര്‍ മാത്രം