ഇന്ത്യയിൽ മരണങ്ങളുടെ പ്രധാനകാരണം ജീവിതശൈലി രോഗങ്ങൾ, ആരോഗ്യനയം മാറ്റണമെന്ന് ലോകാരോഗ്യസംഘടന

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (17:27 IST)
ഉള്‍പ്പടെ 11 രാജ്യങ്ങളില്‍ അമിതഭാരവും ജീവിതശൈലി രോഗങ്ങളുടെ വര്‍ധനവുമാണ് മരണങ്ങളുടെ പ്രധാനകാരണങ്ങളെന്ന് ലോകാരോഗ്യസംഘടന. പൊണ്ണത്തടിയും ജീവിതശൈലി രോഗങ്ങളും കാരണമുണ്ടാകുന്ന ഹൃദ്രോഗം,പ്രമേഹം,അര്‍ബുദം എന്നിവ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യനയം പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യ ഉള്‍പ്പടെ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഇന്‍ഡോനേഷ്യ,ബംഗ്ലാദേശ്,മാലദ്വീപ്,ഭൂട്ടാന്‍,മ്യാന്മര്‍,ശ്രീലങ്ക,തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ 5 വയസിന് താഴെയുള്ള കുട്ടികളില്‍ 20 ലക്ഷം പേര്‍ അമിതഭാരമുള്ളവരാണ്. 5 മുതല്‍ 19 വയസുവരെയുള്ളവരില്‍ 37.3 ദശലക്ഷത്തിന് പൊണ്ണത്തടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളും വ്യായാമശീലവും പ്രോത്സാഹിപ്പിക്കണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു.

പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണമെന്നും അമിതമായ അളവില്‍ കൊഴുപ്പുള്ള ആഹാരപദാര്‍ഥങ്ങള്‍ നിരോധിക്കണമെന്നുമാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :