അനുബന്ധ വാര്‍ത്തകള്‍
- പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?
- ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ
- Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ
- ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!
- ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്ത്തേണ്ടത് ആറ് വിക്കറ്റ്
അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് വിജയത്തിന് പിന്നാലെ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ അഭിനന്ദിച്ച് വെറ്ററന്‍ സ്പിന്നര്‍ ആര് അശ്വിന്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പന്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു.
കാറപകടത്തെ തുടര്‍ന്ന് 2 വര്‍ഷക്കാലത്തിനടുത്ത് വിശ്രമത്തിലായിരുന്ന പന്ത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയുടെ ടെസ്റ്റ് കുപ്പായത്തില്‍ തിരിച്ചെത്തിയത്. മടങ്ങിവരവ് സെഞ്ചുറിനേട്ടം കൊണ്ട് ആഘോഷിക്കാന്‍ പന്തിന് സാധിച്ചിരുന്നു. റിഷഭ് പന്തിന്റെ ഫോമും കഴിവും ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ അദ്ദേഹം തിരിച്ചുവന്ന ശേഷം കളിച്ച രീതി അത്ഭുതപ്പെടുത്തുന്നതാണ്. ഒരു പക്ഷേ അദ്ദേഹത്തെ ദൈവം തന്നെ അയച്ചതാകാം. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അശ്വിന് പറഞ്ഞു.
ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ പന്തിന്റെ മുകളില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. ഒരിക്കലും അയാളുടെ ആത്മവിശ്വാസത്തില്‍ കുറവ് വന്നിട്ടില്ല. ടീം അംഗങ്ങളുടെ പിന്തുണ എപ്പോഴും പന്തിനൊപ്പമുണ്ടായിരുന്നു. അശ്വിന് പറഞ്ഞു.