ഇന്ത്യയിലെ പ്രധാന മരണകാരണം ജീവിതശൈലി രോഗങ്ങളെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍|
ഇന്ത്യ ഉള്‍പ്പെടെ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യോനേഷ്യ മ്യാന്‍മര്‍, ഭൂട്ടാന്‍ മാലിദ്വീപ്,ബംഗ്ലാദേശ് ശ്രീലങ്ക തുടങ്ങി 11 രാജ്യങ്ങളില്‍ പ്രധാന മരണകാരണങ്ങളില്‍ ഒന്ന് ജീവതശൈലി രോഗങ്ങളും അമിതഭാരവുമാണെന്ന് ഡബ്ല്യൂഎച്ച്ഒ. ഇവയുടെ കണക്ക് ദിനംപ്രതി കൂടുകയാണെന്നും ഡബ്യൂഎച്ച്ഒ ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ ഇത്തരം ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ ആരോഗ്യ നയങ്ങള്‍ രൂപീകരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ അഭിപ്രായപ്പെട്ടു.

ഡബ്യുഎച്ച് ഓയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ രാജ്യങ്ങളില്‍ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ 20 ലക്ഷത്തോളം പേരും അമിതഭാരമുള്ളവരാണ് .അതുപോലെതന്നെ അഞ്ചിനും 19നും ഇടയില്‍ പ്രായമുള്ളവരില്‍ 37.3 ദശലക്ഷം പേര്‍ പൊണ്ണത്തടി ഉള്ളവരാണെന്നും പറയുന്നു.കുട്ടികളിലും മുതിര്‍ന്നവരിലും ആരോഗ്യകരമായ ഭക്ഷണ ശീലം, വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കണം എന്നും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് നികുതിയും നിരോധനവും ഒക്കെ ഏര്‍പ്പെടുത്തണമെന്നും ഡബ്ലിയുഎച്ച്ഒ നിര്‍ദ്ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :