Mumps Outbreak: കേരളത്തിൽ മുണ്ടിനീര് പടരുന്നു, ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 190 കേസുകൾ

Mumps Outbreak,Mumps in kerala
അഭിറാം മനോഹർ| Last Modified ചൊവ്വ, 12 മാര്‍ച്ച് 2024 (19:49 IST)
Outbreak,Mumps in kerala
കേരളത്തില്‍ മുണ്ടിനീര് പടരുന്നതായി റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയില്‍ ഞായറാഴ്ച മാത്രം 190 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസാന് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2505 കേസുകളാണ് ഈ മാസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടികളിലാണ് കൂടുതലായും രോഗം കണ്ടെത്തിയിരിക്കുന്നത്.

ജനുവരി,ഫെബ്രുവരി മാസങ്ങളിലായി സംസ്ഥാനത്ത് 11,467 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന സര്‍ക്കാറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിനെ ഇക്കാര്യം അറിയിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആകെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഭൂരിഭാഗം കേസുകളും മലപ്പുറം ജില്ലയിലാണ്. മുണ്ടിനീര്,അഞ്ചാം പനി,റുബെല്ല എന്നിവയ്ക്കുള്ള വാക്‌സിനുകള്‍ നിലവിലുണ്ടെങ്കിലും സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ് പരിപാടിയില്‍ ഇവ ഉള്‍പ്പെട്ടിട്ടില്ല. ഈ മൂന്ന് രോഗങ്ങള്‍ക്കുള്ള വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും എടുക്കാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :