അഭിറാം മനോഹർ|
Last Modified വെള്ളി, 8 മാര്‍ച്ച് 2024 (15:03 IST)
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 48,000 കടന്ന പവന്‍ വില ഇന്ന് 120 രൂപ കൂടി ഉയര്‍ന്ന് 48,200 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 6025 രൂപയാണ് വില. ഈ മാസം ഇതുവരെയായി 1,880 രൂപയാണ് പവന് വില വര്‍ധിച്ചത്.
48,200 രൂപയാണ് നിലവില്‍ ഒരു പവന് വിലയായി വരുന്നത്. ഇതിനൊപ്പം ജിഎസ്ടി,ഹോള്‍മാര്‍ക്ക്,പണിക്കൂലി എന്നിവയെല്ലാം ചേരുമ്പോള്‍ കുറഞ്ഞത് 52,500 രൂപയെങ്കിലും ഒരു പവന്‍ സ്വര്‍ണാഭാരണം വാങ്ങുന്നതിന് ചിലവാകും. കഴിഞ്ഞ മാസം 15ന്‍ 45,520 ആയിരുന്ന സ്വര്‍ണവിലയാണ് നിലവിലെ വിലനിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നത്.