ജങ്ക് ഫുഡിന് അടിമയാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾക്ക് വിഷാദരോഗമുണ്ടാകാം

ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്.

Last Modified ശനി, 8 ജൂണ്‍ 2019 (16:36 IST)
പിസ, ബർഗർ, ചിപ്‌സ് എന്നിങ്ങനെയുള്ള ജങ്ക് ഫുഡുകൾ നമ്മുടെ ഭക്ഷണ മെനുവിൽ ഇടംപിടിച്ച് തുടങ്ങിയിട്ട് നാളേറെയായി. ഇത്തരം ഭക്ഷണം കഴിക്കുന്നത് കൊഴുപ്പ് നിങ്ങളുടെ മസ്തിഷ്‌ക്കത്തിലേക്ക് കടത്തിവിടുകയും വിഷാദരോഗത്തിന് കാരണമാക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ. ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. രക്തചംക്രമത്തിലൂടെയാണ് ഇത് മസ്തിഷ്‌കത്തിലേക്ക് പ്രവേശിക്കുന്നതെന്നാണ് ഗവേഷകർ സൂചിപ്പിക്കുന്നത്.

ഇത് നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹൈപ്പോഥലോമസിൻറെ പ്രവർത്തനത്തെ ബാധിക്കുകയും വിഷാദരോഗ ലക്ഷണങ്ങൾ വർദ്ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

എലികളിൽ ഗവേഷണം നടത്തിയപ്പോൾ ലഭിച്ച കണ്ടെത്തലുകൾവെച്ച് വിഷാദരോഗവും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധം വിശദീകരിക്കാനാകുമെന്ന് ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു. പൊണ്ണത്തടി ഉള്ളവരിൽ ആന്റിഡിപ്രസെന്റ് ചെലുത്തുന്ന സ്വാധീനം വളരെ കുറവാണ്. അമിത രക്തസമ്മർദ്ദവും പൊണ്ണത്തടിയുമുള്ള വ്യക്തികൾക്ക് അനുയോജ്യമായ പുതിയ ആന്റീഡിപ്രസന്റ് മരുന്നുകൾ കണ്ടുപിടിക്കുന്നതിന് ഈ പഠനം സ്വാധീനിച്ചേക്കാം എന്നാണ് ഗവേഷകകരുടെ നിഗമനം.

വിഷാദരോഗവുമായി ബന്ധപ്പെട്ട് തലച്ചോറിലെ സിഗ്‌നലിങ് പ്രദേശങ്ങളിൽ ഉയർന്ന കൊഴുപ്പ് ഡയറ്റുകളുടെ പ്രത്യക്ഷ ഫലങ്ങളെക്കുറിചുള്ള ആദ്യത്തെ കണ്ടെത്തലാണ് ഇതെന്നാണ് ഗ്ലാസ്‌ഗോ സർവകലാശാലയിലെ പഠനത്തിന് നേതൃത്വം വഹിച്ച പ്രൊഫസർ ജോർജ്ജ് ബെയ്‌ലി പറയുന്നത്.

വിഷാദരോഗം എങ്ങനെ ഉണ്ടാകുന്നു, എന്തുകൊണ്ട് പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഈ അവസ്ഥകളിൽ രോഗികളെ എങ്ങനെ ചികിത്സിക്കാം എന്ന് ഈ പഠനത്തിലൂടെ വ്യക്തമാകുന്നുണ്ട്.

ഡിപ്രെഷനിൽ നിന്നും മോചനം നേടുവാനായി നാം പലപ്പോഴും കൊഴുപ്പുള്ള ഭക്ഷണം കഴിച്ച് ആനന്ദം കണ്ടെത്തുന്ന ശീലമുള്ളതായി കണ്ടുവരുന്നുണ്ട്. എന്നാൽ ഇത് നമ്മുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. കൊഴുപ്പ് നിറഞ്ഞ ആഹാരം കുറക്കുന്നത് ആരോഗ്യസംരക്ഷണത്തിനും സന്തോഷം വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

മീന്‍ തല കഴിക്കാന്‍ ഇഷ്ടമാണോ, നിരവധി ആരോഗ്യഗുണങ്ങള്‍

മീന്‍ തല കഴിക്കാന്‍ ഇഷ്ടമാണോ, നിരവധി ആരോഗ്യഗുണങ്ങള്‍
പലരും മീന്‍ കഴിക്കുന്നവരാണ്. എന്നാല്‍ മീനിന്റെ തല ആരും കഴിക്കാറില്ല. മീ തല ...

തൈരോ മോരോ: കുടലിന്റെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

തൈരോ മോരോ: കുടലിന്റെ ആരോഗ്യത്തിന് ഏതാണ് നല്ലത്?
പ്രോബയോട്ടിക്‌സിന്റെ ഉത്തമമായ ഉറവിടങ്ങളാണ് തൈരും മോരും. എന്നാല്‍ ഇവ രണ്ടിലും ഏതാണ് ...

ക്ഷീണം, ചര്‍മത്തില്‍ വരള്‍ച്ച, മുടികൊഴിച്ചില്‍ ...

ക്ഷീണം, ചര്‍മത്തില്‍ വരള്‍ച്ച, മുടികൊഴിച്ചില്‍ എന്നിവയുണ്ടോ? കാരണം ഇതാണ്
ശരീരത്തിന് ദിവസേനയുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യ ഘടകമാണ് പ്രോട്ടീന്‍. ...

ഉറങ്ങുമ്പോള്‍ ചെവി മൂടുന്നത് നല്ലതാണോ?

ഉറങ്ങുമ്പോള്‍ ചെവി മൂടുന്നത് നല്ലതാണോ?
ഫാന്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയ്ക്കുന്നു. ഈ പൊടിപടലങ്ങള്‍ പലതരം അലര്‍ജിയിലേക്ക് ...

നിങ്ങള്‍ അമിതമായി വികാരം പ്രകടിപ്പിക്കാറില്ലേ, പുതിയ ...

നിങ്ങള്‍ അമിതമായി വികാരം പ്രകടിപ്പിക്കാറില്ലേ, പുതിയ കാര്യങ്ങള്‍ ആരുപറഞ്ഞാലും കേള്‍ക്കാനുള്ള ക്ഷമയുണ്ടോ? നിങ്ങള്‍ക്ക് പക്വതയുണ്ട്
നല്ല പക്വതയുള്ളവര്‍ക്ക് ശാസ്ത്രീയമായി നിരവധി ലക്ഷണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ...