Last Modified ബുധന്‍, 6 മാര്‍ച്ച് 2019 (20:14 IST)
ശരീരത്തിന് പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ സമ്മാനിക്കുന്ന ഒരു ഭക്ഷണ ശീലമാണ് ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗം. സ്ത്രീകളും കുട്ടികളുമാണ് ഇത്തരം ഭക്ഷണക്രമത്തെ കൂടുതലായി ഇഷ്ടപ്പെടുന്നത്.
ജങ്ക് ഫുഡ് പതിവാക്കുന്നവരില്‍ കാണുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളാണ് കൊളസ്ട്രോള്‍, അമിതവണ്ണം, കുടവയര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ.
ഇന്റർനാഷനൽ ജേണൽ ഓഫ് ഫൂഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ ജങ്ക്ഫുഡ്
വിഷാദം, ബൈപോളാർ ഡിസോർഡർ മുതലായ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യക്തമാക്കുന്നു.
ചെറുപ്പക്കാരിലും പൊണ്ണത്തടിയുള്ളവരിലുമാണ് ഈ പ്രശ്നങ്ങള്‍ രൂക്ഷമായി കാണുന്നത്. മധുരം അമിതമായി ഉപയോഗിക്കുന്നത് ബൈപോളാർ ഡിസോർഡറിനു കാരണമാകും.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രോസസ് ചെയ്ത ധാന്യങ്ങളും വിഷാദ രോഗങ്ങളിലേക്ക് നയിക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.