വിഷാദത്തിന് കാരണം ജങ്ക് ഫുഡിന്റെ ഉപയോഗമോ ?

  junk food , health , life style , ആരോഗ്യം , ഹെല്‍ത്ത് , വിഷാദം , ജങ്ക് ഫുഡ് , സമ്മര്‍ദ്ദം
Last Modified തിങ്കള്‍, 13 മെയ് 2019 (19:07 IST)
പലവിധ രോഗങ്ങള്‍ക്കൊപ്പം ആരോഗ്യം നശിപ്പിക്കുന്നതില്‍ ജങ്ക് ഫുഡ് കേമനാണ്. കൌമാരക്കാരും സ്‌ത്രീകളും കുട്ടികളുമാണ് ഫാസ്‌റ്റ് ഫുഡുകളെ അമിതമായി ആശ്രയിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്നത്.

ജങ്ക് ഫുഡ് പതിവാക്കുന്നവരില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. കൊളസ്‌ട്രോള്‍, പൊണ്ണത്തടി, കരള്‍ രോഗങ്ങള്‍, പ്രമേഹം എന്നിവ ഇത്തരക്കാരില്‍ സാധാരണമാണ്. എന്നാല്‍, ഈ ശീലം മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നാണ് ഇന്റർനാഷനൽ ജേണൽ ഓഫ് ഫൂഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

ജങ്ക് ഫുഡ് വിഷാദം, സമ്മര്‍ദ്ദം, സ്‌ട്രെസ്, ബൈപോളാർ ഡിസോർഡർ മുതലായ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍.

മധുരം അമിതമായി ഉപയോഗിക്കുന്നത് ബൈപോളാർ ഡിസോർഡറിനു കാരണമാകും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രോസസ് ചെയ്‌ത ധാന്യങ്ങളും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :