ജങ്ക് ഫുഡുകള്‍ കുട്ടികളെ ബാധിക്കുന്നത് എങ്ങനെ ?

ജങ്ക് ഫുഡുകള്‍ കുട്ടികളെ ബാധിക്കുന്നത് എങ്ങനെ ?

  life style , food , junk food , ആരോഗ്യം , സ്‌ത്രീ , ജങ്ക് ഫുഡ് , ആഹാരം
jibin| Last Modified ബുധന്‍, 2 ജനുവരി 2019 (18:15 IST)
ജങ്ക് ഫുഡുകള്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് ഫാസ്‌റ്റ് ഫുഡ് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കുട്ടികളിലെ ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗം എന്തെല്ലാം രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് മാതാപിതാക്കള്‍ക്ക് അറിയില്ല. പൊണ്ണത്തടി, കുടവയര്‍, കൊളസ്ട്രോൾ, കുടവയര്‍ എന്നിവയ്‌ക്ക് കാരണമാകുന്നതിനൊപ്പം മാനസിക സമ്മര്‍ദ്ദത്തിനും ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകും.

ദഹനസംബന്ധമായ പ്രശ്നങ്ങൾ, അലസത എന്നിവ ജങ്ക് ഫുഡ് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ക്ഷീണവും പലതരത്തിലുള്ള അസൂഹങ്ങളും ഈ ശീലത്തിലൂടെ ബാധിക്കും.

ജങ്ക് ഫുഡ് പതിവാക്കുന്നത് മയക്കുമരുന്നിനും പുകവലിക്കും തുല്യമാണെന്ന് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാല വ്യക്തമാക്കുമ്പോള്‍ കാന്‍സറിന് കാരണമാകുമെന്നാണ് മറ്റു സര്‍വകലാശാലകള്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :