ഈ ആൻ്റിബയോട്ടികൾ ഉപയോഗിക്കരുത്, വിലക്കുമായി ഐസിഎംആർ: വിലക്കിയ മരുന്നുകൾ ഇവ

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (15:41 IST)
ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പിക്കാതെ ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് നിർദേശം നൽകി ഐസിഎംആർ.
പനിയും ശ്വാസകോശ രോഗങ്ങളും പടരുന്ന സാഹചര്യത്തിലാണ് നിർദേശം. പനിക്കും മറ്റ് വൈറൽ രോഗങ്ങൾക്കും ആൻ്റിബയോട്ടിക്കുകൾ നിർദേശിക്കുന്ന രീതി രാജ്യത്ത് വ്യാപകമാണ്. പലരും കൃത്യമായ ഡോസോ,അളവോ ഇല്ലാതെയാണ് ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത്.ഇത്തരത്തിൽ ആൻ്റിബയോട്ടിക്കുകൾ എടുക്കുമ്പോൾ അത് ആൻ്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും യഥാർത്ഥത്തിൽ ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടി വരുമ്പോൾ അത് ഫലിക്കാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യും.

വിലക്കുള്ള ആൻ്റിബയോട്ടിക്കുകൾ


ലോപിനാവിർ- റിറ്റോണോവിർ

ഹൈഡ്രോക്സിക്ലോറോക്വിൻ

ഐവർമെക്റ്റിൻ

മോൾനുപിരാവിർ

കോണ്വാലസെൻ്റ് പ്ലാസ്മ

ഫാവിപിരാവിർ

അസിത്രോമൈസിൻ

ഡോക്സിസൈക്ലിൻ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :